24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആറളം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം
Kerala

ആറളം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം

ആറളം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ നടത്തിയ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശില്പശാല ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതിക്ക് ആറളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണ സഹായ ഏജൻസി ജീവൻ ജ്യോതി – കൽപ്പറ്റ എന്ന സംഘടനയാണ്. പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി പ്ലാൻ ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളിലും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക.
Lokal App!

Related posts

തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് കേ​ര​ള​ത്തി​ലും

Aswathi Kottiyoor

ഓണക്കാലത്ത് കൈത്താങ്ങായി തൊഴിൽ വകുപ്പ്; വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

Aswathi Kottiyoor
WordPress Image Lightbox