23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റ്റിഫാനിക്കും രാധികയ്‌ക്കും ‘നാരീശക്തി’
Kerala

റ്റിഫാനിക്കും രാധികയ്‌ക്കും ‘നാരീശക്തി’

വനിതാ ദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ നാരീശക്തി പുരസ്‌കാരത്തിന്‌ കേരളത്തിൽനിന്ന്‌ രണ്ട്‌ പേർ അർഹരായി. 2020ലെ പുരസ്‌കാരം അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക റ്റിഫാനി ബ്രാർ, 2021ലേത്‌ ആദ്യ വനിത മർച്ചന്റ്‌ നേവി ക്യാപ്‌റ്റനായ കൊടുങ്ങല്ലൂർ സ്വദേശിനി രാധിക മേനോനുമാണ്‌.

മുപ്പത്തിമൂന്നുകാരിയായ റ്റിഫാനിക്ക്‌ ശ്വാസകോശം അമിത അളവിൽ ഓക്‌സിജൻ എടുക്കുന്ന രോഗത്തെ തുടർന്ന്‌ കുട്ടിക്കാലത്ത്‌ അന്ധത ബാധിച്ചു. എന്നാൽ, പരിമിതിയിൽ ഒതുങ്ങാതെ ജീവിതത്തിൽ മുന്നേറാൻ കാട്ടിയ ധൈര്യമാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌. അച്ഛൻ ജനറൽ തേജ്‌ പ്രതാപ്‌ സിങ് ബ്രാർ, അമ്മ ലെസ്‌ലി ബ്രാർ. 2006 മുതൽ തിരുവനന്തപുരം കേന്ദ്രമാക്കിയാണ്‌ പ്രവർത്തനം. കാഴ്‌ച പരിമിതിയുള്ള കുട്ടികൾക്കായി നിരവധി പരിശീലന പരിപാടികൾ നടത്തുന്നു.
1991ൽ റേഡിയോ ഓഫീസറായി സർവീസിൽ പ്രവേശിച്ച രാധിക മേനോൻ 2016ൽ അസാധാരണ ധീരതയ്‌ക്കുള്ള എൻഎംഡിസി പുരസ്‌കാരം നേടി. ഈ പുരസ്‌കാരം നേടിയ ആദ്യവനിതയാണ്‌. ബംഗാൾ ഉൾക്കടലിൽ മുങ്ങിയ മത്സ്യബന്ധനബോട്ടിൽനിന്ന്‌ ഏഴുപേരെ സാഹസികമായി രക്ഷിച്ചതിനായിരുന്നു പുരസ്‌കാരം.

Related posts

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

Aswathi Kottiyoor

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കേസ്: അമ്മൂമ്മയും പിതാവും പ്രതികൾ

Aswathi Kottiyoor

‌മി​ന്ന​ൽ ഹ​ർ​ത്താ​ൽ കോ​ട​തി​യ​ല​ക്ഷ്യം; കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox