• Home
  • Kerala
  • വർക്കലയിൽ തീ പടർന്ന വീടിനുള്ളവർ മരിച്ചത് പുക ശ്വസിച്ച്; ഐ.ജി നിശാന്തിനി അന്വേഷിക്കും
Kerala

വർക്കലയിൽ തീ പടർന്ന വീടിനുള്ളവർ മരിച്ചത് പുക ശ്വസിച്ച്; ഐ.ജി നിശാന്തിനി അന്വേഷിക്കും

തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് പുക ശ്വസിച്ചാണെന്ന് നിഗമനം. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.

പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ.ജി ആർ. നിശാന്തിനി പറഞ്ഞു. ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയ നിലയിലാണ്. മുറികളിലെ എ.സികളും കത്തി നശിച്ചിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്.

Related posts

ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor

കേരളം 1901–-2021 ; പൊള്ളുന്ന നൂറ്റാണ്ട്

Aswathi Kottiyoor

കോ​വി​ഡ് മു​ക്ത​രാ​യി ഉ​ട​ൻ മ​രി​ച്ച​വ​രു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം.

Aswathi Kottiyoor
WordPress Image Lightbox