27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
Kerala

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. വാര്‍ക്കല്‍ പുത്തന്‍ചന്തയില്‍ പച്ചക്കറി കട നടത്തുകയാണ് പ്രതാപന്‍.

പ്രതാപന്‍ (62) , ഭാര്യ ഷേര്‍ളി(52), മരുമകള്‍ അഭിരാമി(24), ഇളയമകന്‍ അഖില്‍ (25), അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തു എത്തി. രണ്ടു നില വീട് പൂർണമായും കത്തി നശിച്ചു. ഷോർട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

Related posts

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കണക്കു തിരുത്തി കേന്ദ്രം; കേരളത്തിന് 20,521 കോടി കടമെടുക്കാം

Aswathi Kottiyoor

നോട്ട്‌ നിരോധനത്തിന്‌ പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢം; സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ മുമ്പാകെ വാദംകേൾക്കൽ പുരോഗമിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox