എടത്തൊട്ടി: കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ കണ്ണൂരിന്റെ നേതൃത്വത്തില്‍ സംയോജിത ആശയ വിനിമയ ജനസമ്പര്‍ക്ക പരിപാടി ദ്വിദിന ശില്‍പശാല എടത്തൊട്ടി ഡി പോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്നു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഫാ പീറ്റര്‍ ഓരോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഫാ ജോമി തെക്കേല്‍, സ്റ്റാഫ് സെക്രട്ടറി മോഹനരാജ് വി എന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജെസി രാജേഷ്, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ.എസ് ബാബുരാജന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ മാത്യു, രേഷ്മിത തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡിന് ശേഷമുള്ള ജീവിത പരിചരണത്തിന് യോഗ എന്ന വിഷയത്തില്‍ ഷീല ജനാര്‍ദ്ദനനും, കോവിഡിന് ശേഷമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ജെയ്സ ജോസ് എന്നിവര്‍ ക്ലാസെടുത്തു.