24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാടൻ കശുവണ്ടി സംഭരണം വേഗത്തിലാക്കും
Kerala

നാടൻ കശുവണ്ടി സംഭരണം വേഗത്തിലാക്കും

കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സും നാടൻ കശുവണ്ടി സംഭരിക്കുന്നതിനുള്ള നടപടി തുടങ്ങി. ജില്ലയിലെ സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ യോഗം സംഭരണ നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ യോഗം ഉദ്‌ഘാടനംചെയ്‌തു. കാഷ്യു ബോർഡ്‌ ചെയർമാൻ ഷിരീഷ്‌ അധ്യക്ഷനായി. കാപെക്‌സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, എംഡി ഡോ. രാജേഷ്‌ രാമകൃഷ്‌ണൻ, ജോയിന്റ്‌ രജിസ്‌ട്രാർ രാമകൃഷ്‌ണൻ, അഷറഫ്‌ എന്നിവർ സംസാരിച്ചു.
1000 കശുവണ്ടിപ്പരിപ്പ്‌ വിപണനകേന്ദ്രം തുടങ്ങും
കണ്ണൂർ
കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സും സംസ്ഥാനത്ത്‌ ആയിരം കശുവണ്ടി പരിപ്പ്‌ വിപണന കേന്ദ്രം തുടങ്ങുന്നു.
കശുവണ്ടിപ്പരിപ്പ്‌ വിപണനകേന്ദ്രത്തിലെ വിൽപ്പന എ എൻ ഷംസീർ എംഎൽഎക്ക്‌ നൽകി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കശുവണ്ടി വികസന കോർപ്പറേഷന്റെ തലശേരി എരഞ്ഞോളി കമ്പനിയിലെ വിപണനകേന്ദ്രം എസ്‌ ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു.
എം ശിവശങ്കരപ്പിള്ള അധ്യക്ഷനായി. എംഡി ഡോ. രാജേഷ്‌ രാമകൃഷ്‌ണനും പങ്കെടുത്തു.

Related posts

രണ്ടാം ദിന ചോദ്യംചെയ്യൽ തുടങ്ങി; ദിലീപിനോട് ഉത്തരം തേടുന്നത് 26 സംഭവങ്ങളിൽ

Aswathi Kottiyoor

വൈക്കം മാക്കേകടവ് – നേരെകടവ് പാലം പൂർത്തിയാക്കാൻ സർക്കാർ 97.23 കോടി അനുവദിച്ചു

Aswathi Kottiyoor

2ഡി ​ബാ​ർ കോ​ഡ് റീ​ഡ​റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം

Aswathi Kottiyoor
WordPress Image Lightbox