24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ മാ​ർ​ച്ച് 27 മു​ത​ൽ
Kerala

രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ മാ​ർ​ച്ച് 27 മു​ത​ൽ

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 27 മു​ത​ൽ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തു വ​രെ എ​യ​ർ ബ​ബി​ൾ സം​വി​ധാ​ന​ത്തി​ലു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​സം​ബ​ർ 15 മു​ത​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാനി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം രാ​ജ്യ​ത്ത് ഉ​ണ്ടായ​തി​നെ തു​ട​ർ​ന്ന് തീ​രു​മാ​നം നീ​ട്ടിവയ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫെ​ബ്രു​വ​രി​യി​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യ​ത്ത് നി​ല വി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ 5000ൽ ​താ​ഴെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

Related posts

ഉളിക്കൽ പരിക്കളത്തെ മാടശ്ശേരി ത്രേസ്യാമ്മ (75) നിര്യാതയായി.

Aswathi Kottiyoor

സിറ്റി ഗ്യാസ്‌ പദ്ധതി യാഥാർഥ്യമാകുന്നു വീടുകളിൽ പാചകവാതക കണക്ഷൻ ഉടൻ

Aswathi Kottiyoor

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി കർണാടക: ഇനി ഇളവുകൾ ഉണ്ടാവില്ല

Aswathi Kottiyoor
WordPress Image Lightbox