ഇരിട്ടി: സംസ്ഥാന സർക്കാറിൻ്റെ വെള്ളപൊക്ക പുനരുദ്ധാരണ ഫണ്ടുപയോഗിച്ച് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഉളിയിൽ വണ്ടിമാവ് – ഹാജി റോഡിൻ്റെയും, എം എൽ എ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഉളിയിൽ കൂവേരി – ചൂതോക്കുപ്പാറ റോഡിൻ്റെ ഉദഘാടനവും സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ, സ്ഥിരം സമിതി അധ്യക്ഷ ബൽക്കീസ്, സി.രാമകൃഷ്ണൻ, വി.എം. മുഹമ്മദ്, എം. അജേഷ്, എൻ.വി. ബാലകൃഷ്ണൻ, ഇബ്നു സീന, എം.പി. അബ്ദുൾ റഹ്മാൻ, ആർ.കെ.മുജീബ് എന്നിവർ സംസാരിച്ചു.
previous post