22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പുനര്‍ഗേഹം; 250 വീടുകളുടെ താക്കോൽദാനം നാളെ
Kerala

പുനര്‍ഗേഹം; 250 വീടുകളുടെ താക്കോൽദാനം നാളെ

തീരത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരം 250 ഭവനങ്ങള്‍ നാളെ കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്‌മാരക അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറും.

ഇതിന്റെ ആദ്യഘട്ടമായാണ് 250 ഭവനങ്ങള്‍ നാളെ കൈമാറുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു. 2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്‍ സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു കഴിഞ്ഞു. വിവിധ ഘട്ടങ്ങളിലായി 1114 വീടുകള്‍ നിര്‍മാണം പുരോഗമിക്കുന്നു , 2223 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്‌തു. ഇതോടൊപ്പം തിരുവനന്തപുരത്ത് കാരോട് 128 ,ബീമാപള്ളിയില്‍ 20 , മലപ്പുറത്ത്‌ പൊന്നാനിയില്‍ 128 ഫ്ലാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു.

കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂര്‍, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്‍, കാസര്‍കോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളില്‍ 784 ഫ്ലാറ്റുകള്‍ക്ക് ഭരണാനുമതി നല്‍കിയത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സുരക്ഷിത മേഖലയിലേക്ക് മാറുവാന്‍ സന്നദ്ധത അറിയിച്ച മുഴുവന്‍ പേരെയും മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Related posts

ദക്ഷിണ കൊറിയൻ ചരക്കുകപ്പലിടിച്ച്‌ മീൻപിടിത്തബോട്ട്‌ തകർന്നു

Aswathi Kottiyoor

*സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*

Aswathi Kottiyoor

വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ മന്ത്രിയുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox