അടയ്ക്കാത്തോട്: കേളകം ഗ്രാമപഞ്ചയത്ത് ആറാം വാർഡിൽ വയോജന വിശ്രമകേന്ദ്രം നിർമിച്ചത് റോഡ് കൈയേറിയാണെന്ന് ആരോപണം.
ഗ്രാമീണ ഗ്രന്ഥശാലകൾ പുനരുജ്ജീവിപ്പിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമിച്ച പ്രവൃത്തിയാണ് ഇപ്പോൾ റോഡ് കൈയേറിയാണെന്ന ആക്ഷേപത്തിന് ഇടയാക്കിയത്. റോഡ് വീതികൂട്ടാൻ കഴിയാത്ത വിധമാണ് നിർമാണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.