24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ 10 മുതൽ.
Kerala

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ 10 മുതൽ.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു റെയിൽവേ 10 മുതൽ നടപ്പാക്കും. കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു മേയ് ഒന്നിനു പൂർത്തിയാകും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ജൂൺ 30ന് ജനറൽ കോച്ചുകൾ നിലവിൽ വരും.

ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീയതിയും ട്രെയിനുകളും

∙ മാർച്ച് 10 – എറണാകുളം–ബാനസവാടി, കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ്, കന്യാകുമാരി–ബെംഗളൂരു ഐലൻഡ്

∙ മാർച്ച് 16 – തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി, മംഗളൂരു–തിരുവനന്തപുരം മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ, മധുര–പുനലൂർ എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, പുതുച്ചേരി–മംഗളൂരു എക്സ്പ്രസ്

∙ മാർച്ച് 20 – കൊച്ചുവേളി–മൈസൂരു, കണ്ണൂർ–ബെംഗളൂരു, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ്

∙ ഏപ്രിൽ 1– എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ്.

∙ ഏപ്രിൽ 16– തിരുവനന്തപുരം–ചെന്നൈ മെയിൽ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ

∙ ഏപ്രിൽ 20– തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി

∙ മേയ് 1– തിരുവനന്തപുരം–മധുര അമൃത, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി

∙ ജൂൺ 30– തമിഴ്നാട്, തെലങ്കാന, കർണാടക ഒഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ

Related posts

കെ​എ​സ്ആ‍​ര്‍​ടി​സി പ്ര​തി​സ​ന്ധി: ഗ​താ​ഗ​ത മ​ന്ത്രി​യും സി​എം​ഡി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക്

Aswathi Kottiyoor

വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം: മന്ത്രി ദേവർകോവിൽ

Aswathi Kottiyoor

വികസനത്തിന്റെ കേരള മാതൃകയ്‌ക്ക്‌ പ്രശംസ

Aswathi Kottiyoor
WordPress Image Lightbox