21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സുസ്ഥിര വികസനം: കേരളം ഒന്നാമത്.
Kerala

സുസ്ഥിര വികസനം: കേരളം ഒന്നാമത്.

സാമൂഹിക– പാരിസ്ഥിതിക രംഗത്തെ വിവിധ നേട്ടങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സുസ്ഥിര വികസന സർവേയിൽ ഏറ്റവും മികച്ച സംസ്ഥാനങ്ങളുടെ ഓവറോൾ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) നടത്തുന്ന വാർഷിക പരിസ്ഥിതി പഠനത്തിന്റെ അനുബന്ധമാണ് സംസ്ഥാനങ്ങളുടെ പാരിസ്ഥിതിക–സാമൂഹിക കണക്കെടുപ്പായ സുസ്ഥിര വികസന സർവേ (എസ് ഡിജി).വിദ്യാഭ്യാസം, ആരോഗ്യം, ജലസുരക്ഷ, പരിസ്ഥിതി– ഊർജ സംരക്ഷണം ഉൾപ്പെടെ 15 മേഖലകളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ദേശീയ ഇൻഡക്സിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വിശപ്പുരഹിത സമൂഹം, ഊർജലഭ്യത എന്നീ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് കേരളം. ഹിമാചൽ, ഉത്തരാഖണ്ഡ്, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കേരളത്തിനു തൊട്ടുപിന്നിൽ.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെയും കാർഷിക രംഗത്തെയും നേട്ടങ്ങളാണ് വിശപ്പുരഹിത വിഭാഗത്തിൽ കേരളത്തെ മുൻപിലെത്തിച്ചത്. സ്ത്രീസമത്വ–സുരക്ഷാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അഴിമതി തടഞ്ഞ് സൽഭരണം കാഴ്ച വയ്ക്കുന്നതിൽ നാലാം സ്ഥാനവുമുണ്ട്. ഊർജലഭ്യതയിൽ മിക്ക സംസ്ഥാനങ്ങളും 100 പോയിന്റ് നേടി.

പരിസ്ഥിതി, ജൈവ വൈവിധ്യം: കേരളം പിന്നിലേക്ക്

∙ കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിൽ ഒഡീഷ കഴിഞ്ഞാൽ കേരളമാണ് മുന്നിൽ. എന്നാൽ വനസംരക്ഷണത്തിലും മരുഭൂവൽക്കരണം തടയുന്നതിലും ജൈവവൈവിധ്യ പാലനത്തിലും കേരളം പിന്നിലാണ്.

ചെലവു കുറഞ്ഞ ചികിത്സ, മാനസിക ആരോഗ്യം, എല്ലാവർക്കും സൗജന്യവും ഫലപ്രദവുമായ ആരോഗ്യം തുടങ്ങിയവ ഉൾപ്പെടുന്ന വിഭാഗത്തിൽ ദേശീയ ശരാശരിക്കും പിന്നിലാണ് കേരളത്തിന്റെ സ്കോർ. ഗുജറാത്താണ് ഏറെ മുൻപിൽ.

ശുദ്ധജലം, ശുചിത്വപാലനം, ജലസ്രോതസ്സ് മലിനീകരണം, സംരക്ഷണം, കൃഷി–ജലസേചനം തുടങ്ങിയവ ഉൾപ്പെടുന്ന ജല–സാനിട്ടേഷൻ വിഭാഗത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. മികച്ച തൊഴിലവസരം, മാന്യമായ തൊഴിൽ അന്തരീക്ഷം തുടങ്ങിയ വിഭാഗത്തിൽ നോക്കുകൂലിയുടെയും മറ്റും പേരിൽ കേരളം 9–ാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നഗരങ്ങളുടെ േശഷി കൈവരിക്കുന്ന വിഭാഗത്തിലും കേരളം ദേശീയ ശരാശരിക്കു പിന്നിലായി. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിലും അതിനനുസൃതമായി ഉൽപാദന– ഉപഭോഗ രീതി പരിഷ്കരിക്കുന്നതിലും പരാജയപ്പെട്ടു. ഈ രംഗത്ത് ദേശീയ ശരാശരിക്കും താഴെ 15–ാം സ്ഥാനത്താണ് കേരളം. രാജസ്ഥാനിലെ ആൾവാറിൽ കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പു മന്ത്രി ഭൂപേന്ദർ യാദവ് റിപ്പോർട്ട് പുറത്തിറക്കി.

നഗരമാലിന്യം: മികച്ച നേട്ടം

ജൈവം– അജൈവം എന്നിങ്ങനെ നഗരമാലിന്യം വേർതിരിച്ചു ശേഖരിക്കുന്നതിൽ രാജ്യത്ത് 100 ശതമാനം വിജയം കൈവരിച്ച 3 സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് നഗരകാര്യ മന്ത്രാലയത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കി സർവേ പറയുന്നു. ഛത്തീസ്ഗഡും ഹിമാചലുമാണ് മറ്റു 2 സംസ്ഥാനങ്ങൾ.

യുപിയും ബിഹാറും പലതിലും പിന്നിൽ

സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് (2030) 8 വർഷം മാത്രം അവശേഷിക്കെ ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന യുപിയും ബിഹാറും ദാരിദ്ര്യം, വിദ്യാഭ്യാസം, വിശപ്പുരാഹിത്യം, സാമ്പത്തിക വളർച്ച എന്നീ അടിസ്ഥാന രംഗങ്ങളിൽ പോലും ദേശീയ ശരാശരിയെക്കാൾ പിന്നിലാണെന്നു സർവേ എടുത്തു പറയുന്നു.

Related posts

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സം​സ്​​ഥാ​ന​ത്ത്​ ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി

Aswathi Kottiyoor

രാജ്യത്തിന് മാതൃകയായി വീണ്ടും എറണാകുളം ജനറല്‍ ആശുപത്രി

Aswathi Kottiyoor
WordPress Image Lightbox