22.8 C
Iritty, IN
September 18, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച

ഇരിട്ടി: വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് തിങ്കളാഴ്ച്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കനിവ് കിഡ്‌നി പേഷ്യന്റ്സ് വെൽഫേർ സൊസൈറ്റി ഗൂഗിൾ പേ ചലഞ്ച് രാവിലെ 11 മണിക്ക് ഇരിട്ടി പഴയ ബസ്റ്റാന്റിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ എസ് പി പ്രിൻസ് എബ്രഹാം ഉദ്‌ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഈ ഡയാലിസിസ് യൂണിറ്റ്. ഇരിട്ടി നഗരസഭയും താലൂക്ക് ആശുപത്രി വികസന സമിതിയും കനിവ് ഡിഡ്‌നി വെൽഫെയർ സൊസൈറ്റിയും കൈകോർത്താണ് ഉദാരമതികളിൽ നിന്നും ഇതിന്റെ തുടർ പ്രവർത്തനത്തിനായി പണം സ്വരൂപിക്കുന്നത്. മേഖലയിലെ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ , പൊതുജനങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സഹായം തേടുന്നതിനാണ് ഗൂഡിൽപേ ചലഞ്ച് നടത്തുന്നത്. താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആറ് ഗ്രാമപയത്തുകളേയും പദ്ധതിയുടെ ഭാഗമാക്കും. നഗരസഭാ പരിധിയിൽ വാർഡ് തലത്തിലും ഗൂഗിൾ പേ ചലഞ്ച് വഴി പണം സ്വരൂപിക്കുമെന്ന്
വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത, താലൂക്കാസ്പത്രി സുപ്രണ്ട് പി .പി രവീന്ദ്രൻ,
നഗരസഭാ വൈസ്. ചെയർമാൻ പി. പി ഉസ്മാൻ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറി ചെയർപേഴ്‌സൺ കെ. സോയ, കൗൺസിലർമാരായ വി.പി അബ്ദുൾ റഷീദ്, പി ഫൈസൽ, സംഘാടക സമിതി കൺവീനർ പി.അശോകൻ, കനിവ് സെക്രട്ടറി അയ്യൂബ് പൊയിലൻ, കെ സി സുരേഷ് ബാബു, ഇബ്രാഹിം മുണ്ടേരി, ചന്ദ്രൻ, വിജേഷ് എന്നിവർ സംബന്ധിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ചുമായി ബന്ധപ്പെട്ട് നഗരസഭയിൽ വാർഡുതല കമ്മിറ്റികൾ രൂപീകരിച്ച് ധനസമാഹരണത്തിനുള്ള പ്രവർത്തികൾ ആരംഭിച്ചു. നഗരസഭയിലെ എട്ടാം വാർഡായ നരിക്കുണ്ടത്തിൽ വാർഡ് മെമ്പർ കെ. നന്ദനൻ ചെയർമാനും സതീശൻ മാവില വൈസ് ചെയർമാനുമായി പതിനേട്ടംഗ കമ്മിറ്റി രൂപീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വാർഡിലെ നേരമ്പോക്കിൽ വാർഡ് തല ഗൂഗിൾ പേ ചലഞ്ച് നടത്തും. നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ യോഗം ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.നന്ദനൻ, അയൂബ് പൊയിലൻ എന്നിവർ സംസാരിച്ചു.

Related posts

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം

Aswathi Kottiyoor

ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ

Aswathi Kottiyoor

ഭിന്നശേഷി കലോത്സവം നടത്തി

Aswathi Kottiyoor
WordPress Image Lightbox