27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൊഴിൽ മികവ്‌: 17 മേഖലകളിൽ 1 ലക്ഷം രൂപയുടെ പുരസ്‌കാരം
Kerala

തൊഴിൽ മികവ്‌: 17 മേഖലകളിൽ 1 ലക്ഷം രൂപയുടെ പുരസ്‌കാരം

തൊഴിൽ വകുപ്പ് വിവിധ മേഖലകളിൽ നൽകുന്ന ഒരുലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സുരക്ഷാജീവനക്കാർ, ചുമട്ട്, നിർമാണം, കള്ളുചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടോർ, തോട്ടം, സെയിൽസ്മാൻ/സെയിൽസ് വുമൺ, നഴ്‌സ്, ഗാർഹികം, ടെക്‌സ്റ്റൈൽസ് മിൽ, കരകൗശല, പരമ്പരാഗതം, മാനുഫക്ചറിങ്‌/പ്രോസസിങ്, ഓയിൽമിൽ, ചെരുപ്പ് നിർമാണം, ഫിഷ് പീലിങ്, മത്സ്യവിൽപ്പന തൊഴിലാളി എന്നീ 17 മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. ഓരോ മേഖലയിലെയും മികച്ച തൊഴിലാളിക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും. മാർച്ച് ഏഴുവരെ ലേബർ കമീഷണറുടെ പോർട്ടലിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കാനും lc.Kerala.gov.in പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക.
കൈത്തറി തൊഴിലാളികൾ കരകൗശല വൈദഗ്ധ്യ പാരമ്പര്യ തൊഴിലാളികൾ എന്ന മേഖലയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കരകൗശല വൈദഗ്ധ്യ പരമ്പരാഗത മേഖലയിൽ പ്രവേശിച്ച് കൈത്തറി വസ്ത്ര നിർമാണത്തിലാണ് രജിസ്റ്റർചെയേണ്ടത്.

Related posts

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ

Aswathi Kottiyoor

ചെന്നൈ ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ് 15ന്‌ തുടങ്ങും

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox