ഇരിട്ടി: യുദ്ധക്കെടുതികള്ക്കിരയായി ബന്ധുക്കളെയും സമ്പാദ്യങ്ങളും സര്‍വസ്വവും നഷ്ടപ്പെട്ട യുക്രെയ്ന് ജനതയ്ക്കായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ അഖണ്ഡതാ പ്രാര്‍ഥന നടത്തുന്നു. ഇരിട്ടി കാരാപറമ്പ് വിശുദ്ധ അന്തോനീസിന്റെ തീര്ഥാടനാലയത്തിലാണ് ഇന്നു വൈകുന്നേരം മുതല്‍ ഉറക്കമൊഴിഞ്ഞുള്ള പ്രാര്‍ഥന നടത്തുന്നത്. വൈകുന്നേരം ആറരയ്ക്ക് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ഥനായജ്ഞം നാളെ പുലര്‍ച്ചെ നാലിന് ദിവ്യബലിയോടെ സമാപിക്കും. കണ്ണൂര്‍ രൂപത റിന്യൂവല്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജിനോ ജോര്‍ജ് ചക്കാലയ്ക്കല്‍, ഫാ.ആന്‍സില്‍ പീറ്റര്‍, ഇരിട്ടി ഫൊറോന വികാരി ഫാ.ജേക്കബ് ജോസ്, കണ്ണൂര്‍ ഫെറോന വികാരി ഫാ.ജോയി പൈനാടത്ത് തുടങ്ങിയവര്‍ അഖണ്ഡതാ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
previous post