29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യമാകാം ; ബ്രാന്‍ഡിങ്ങില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ.
Kerala

സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യമാകാം ; ബ്രാന്‍ഡിങ്ങില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റെയില്‍വെ.

റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ ചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യദാതാവിന്റെ പേരും കൂടി ചേര്‍ത്താവും ഇനി സ്റ്റേഷന്‍ ബ്രാന്‍ഡിങ് വരുക. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയില്‍വേയുടെ ഈ നടപടി. പ്രശസ്തമായ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാകും സ്റ്റേഷനുകളുടെ കൂടെ പേര് ചേര്‍ക്കാനാകുക. വ്യക്തികളുടെ പേര് നല്‍കാനാകില്ല.

പേര് കൂട്ടിചേര്‍ക്കുന്നത് സംബന്ധിച്ച് റെയില്‍വേ വ്യാഴാഴ്ച പുതിയ നയം പുറത്തിറക്കിയിട്ടുണ്ട്. ബ്രാന്‍ഡ് നെയിമുകള്‍ രണ്ട് വാക്കില്‍ കൂടാന്‍ പാടില്ല. റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് തുല്യമായിരിക്കുമെന്നും പൂര്‍ണ്ണമായും ഒരു പരസ്യ രൂപത്തിലായിരിക്കും ഇതെന്നുമാണ് റെയില്‍വേ പറയുന്നത്.

റെയില്‍വേ ടിക്കറ്റുകള്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം, വെബ്സൈറ്റുകള്‍, റൂട്ട് മാപ്പുകള്‍, പൊതു അറിയിപ്പുകള്‍, റെയില്‍ ഡിസ്പ്ലേ നെറ്റ്വര്‍ക്ക് മുതലായവയില്‍ കോ-ബ്രാന്‍ഡിംഗ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്റെ യഥാര്‍ഥ പേര് തന്നെയാകും ഇവിടങ്ങളില്‍ ഉണ്ടാകുക.

സ്റ്റേഷനുകളുടെ പേരിനൊപ്പം ബ്രാന്‍ഡിനെ ചേര്‍ക്കുന്നതിനായി ലേലം നടത്താന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ എവിടെയെല്ലാം സ്റ്റേഷന്റെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ ഏറ്റെടുക്കുന്ന ബ്രാന്‍ഡിന്റെ പേരും ഒപ്പം ചേര്‍ക്കാം. യാത്രക്കാര്‍ കടന്നുപോകുന്ന ഇടനാഴികളിലും പരസ്യത്തിനുള്ള അവകാശവും ബന്ധപ്പെട്ട ബ്രാന്‍ഡിന് നല്‍കും. റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാകണം ഇത്തരത്തില്‍ പേര് മാറ്റങ്ങള്‍ നടപ്പാക്കേണ്ടതെന്നും നയത്തില്‍ പറയുന്നു.

അതേ സമയം പ്രമുഖ വ്യക്തിത്വങ്ങളുടേയും ദേശീയ നേതാക്കളുടേയും രക്തസാക്ഷികളുടേയും പേരിലുള്ള റെയില്‍വേ സ്റ്റേഷനുകളെ ഇത്തരത്തില്‍ പേര് മാറ്റില്ല. മയക്കുമരുന്ന്, മദ്യം, സിഗരറ്റ്, പുകയില വസ്തുക്കള്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ പേരുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നല്‍കില്ല. നിലവില്‍ മെട്രോ സ്‌റ്റേഷനുകള്‍ ഇങ്ങനെ ബ്രാന്‍ഡ് പേരുകള്‍ സ്റ്റേഷന്‍ പേരിനൊപ്പം നല്‍കുന്നുണ്ട്.

Related posts

വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

*വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ പ്രവേശനം*

Aswathi Kottiyoor

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള അ​ധി​ക​ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി രാ​ജ​ൻ

Aswathi Kottiyoor
WordPress Image Lightbox