യുക്രയിനില്‍ നിന്ന് വളര്‍ത്തു നായ സൈറയുമായി ഇടുക്കി സ്വദേശിനി ആര്യക്ക് കേരളത്തില്‍ എത്താന്‍ വഴിയൊരുക്കി. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സി ഇ ഒയേയും ചുമതലപ്പെടുത്തി
ഉക്രയ്ന്‍ റഷ്യ സംഘര്‍ഷ ഭൂമിയില്‍ വളര്‍ത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാര്‍ഢ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. യുദ്ധം കനത്ത ഉക്രയ്‌നില്‍ തന്റെ പ്രിയപ്പെട്ട നായയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ മനസ്സ് വരാതിരുന്ന ആര്യ ധൈര്യം കൈമുതലാക്കി സൈറയുമായി യുദ്ധഭൂമിയിലൂടെ നടന്നത് 20 കിലോമീറ്റര്‍. സൈബീരിയന്‍ ഇനത്തില്‍പ്പെട്ട നായയുമായി അതിര്‍ത്തി കടന്ന് റൊമാനിയ വഴി എയര്‍ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്‌ച രാവിലെ 9.30നാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്. പകല്‍ പന്ത്രണ്ടോടെ കേരള ഹൗസില്‍ എത്തിയ ആര്യയ്‌ക്കും സൈറയ്‌ക്കും ജീവനക്കാര്‍ ഊഷ്‌മള വരവേല്‍പ്പ് നല്‍കി.
എയര്‍ ഏഷ്യ വിമാന അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ ആര്യക്കും സൈറയ്‌ക്കും കേരളത്തിലെത്താനായില്ല. ചാര്‍ട്ടേഡ് വിമാനമാണെങ്കിലും പെറ്റ് പോളിസിമൂലമാണ് അനുമതി നിഷേധിച്ചതെന്ന് കമ്പനി പറഞ്ഞു. വെള്ളി പകല്‍ 9.30ന് എയര്‍ഇന്ത്യ വിമാനത്തില്‍ ഇവരെ കൊച്ചിയിലെത്തിക്കും.