23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശൈ​ത്യ​കാ​ല മ​ഴ​യി​ൽ 33% കു​റ​വ്
Kerala

ശൈ​ത്യ​കാ​ല മ​ഴ​യി​ൽ 33% കു​റ​വ്

സം​​​സ്ഥാ​​​ന​​​ത്ത് ശൈ​​​ത്യ​​​കാ​​​ലമ​​​ഴ​​​യി​​​ൽ 33 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ നീ​​​ളു​​​ന്ന ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് 22.4 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 14.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​ം.

മ​​​ല​​​പ്പു​​​റം, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളാ​​​ണു രൂ​​​ക്ഷ​​​മാ​​​യ മ​​​ഴ​​​ക്കു​​​റ​​​വ് നേ​​​രി​​​ടു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റ​​​ത്ത് 100 ശ​​​ത​​​മാ​​​ന​​​വും തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 97 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വാ​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ൽ 26.3 മി​​​ല്ലീ​​​മീ​​​റ്റ​​​റും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 47.3 മി​​​ല്ലീ​​​മീ​​​റ്റ​​​റും മ​​​ഴ​​​യാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 2015ൽ ​​​മാ​​​ത്ര​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തി​​​നു മു​​​ൻ​​​പ് ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ​​​ക്കു​​​റ​​​വ് ഇ​​​ത്ര​​​യേ​​​റെ രൂ​​​ക്ഷ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

2015 കാ​​​ല​​​യ​​​ള​​​വി​​​ൽ 22.4 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 8.9 മി​​​ല്ലീ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ഇ​​​ക്കു​​​റി വേ​​​ന​​​ൽ ക​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​തു ന​​​ൽ​​​കു​​​ന്ന​​​തെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാവി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. മാ​​​ർ​​​ച്ച് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പുത​​​ന്നെ സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ളും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേയ് 31 വ​​​രെ നീ​​​ളു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ വേ​​​ന​​​ൽ​​​ക്കാ​​​ല​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ മ​​​ഴ​​​ക്കാ​​​ലം. കാ​​​ല​​​വ​​​ർ​​​ഷം ഒ​​​ഴി​​​ച്ചുനി​​​ർ​​​ത്തി​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ക്കേ​​​ണ്ട​​​തും ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ന്യൂ​​​ന​​​മ​​​ർ​​​ദ​​​ങ്ങ​​​ളും ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​ക​​​ളും രൂ​​​പ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ൾ കൂ​​​ടി​​​യാ​​​ണിത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 361.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​ണു സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത്.

2021 ൽ ​​​ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ളം പെ​​​യ്ത്(750.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ) വേ​​​ന​​​ൽ മ​​​ഴ കേ​​​ര​​​ള​​​ത്തെ വി​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കു​​​റി​​​യും സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ര്യ​​​മാ​​​യ തോ​​​തി​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ഇ​​​ക്കു​​​റി വേ​​​ന​​​ൽമ​​​ഴ കൂ​​​ടി ക​​​നി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്ത മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ജി​​​ല്ല തി​​​രി​​​ച്ച്, മി​​​ല്ലീ​​​മീ​​​റ്റ​​​റി​​​ൽ. ജി​​​ല്ല-​​​പെ​​​യ്ത മ​​​ഴ (​​​പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

ആ​​​ല​​​പ്പു​​​ഴ 27.3 (44.7)
ക​​​ണ്ണൂ​​​ർ 0.1 (4)
എ​​​റ​​​ണാ​​​കു​​​ളം 21.1 (27.2)
ഇ​​​ടു​​​ക്കി 26.3 (29)
കാ​​​സ​​​ർ​​​ഗോ​​​ഡ് 1 (2.7)
കൊ​​​ല്ലം 24.1 (45)
കോ​​​ട്ട​​​യം 17.2 (35.2)
കോ​​​ഴി​​​ക്കോ​​​ട് 3.7 (6.4)
മ​​​ല​​​പ്പു​​​റം 0 (7.4)
പാ​​​ല​​​ക്കാ​​​ട് 0.2 (9.3)
പ​​​ത്ത​​​നം​​​തി​​​ട്ട 47.3 (57.5)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 57.1 (37.1)
തൃ​​​ശൂ​​​ർ 0.1 (13.2)
വ​​​യ​​​നാ​​​ട് 0.1 (13.2)

Related posts

കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലക്കും സാധ്യത: അഞ്ചു ദിവസം അറബിക്കടലിൽ മത്സ്യബന്ധനം പാടില്ല

Aswathi Kottiyoor

പെരിങ്ങൽകുത്ത് പദ്ധതി; ഉദ്ഘാടനം ഇന്ന്

മ​ക​നെ ദേ​ഹ​ത്ത് കെ​ട്ടി അ​മ്മ പു​ഴ​യി​ൽ ചാ​ടി; ഇ​രു​വ​രും മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox