യുക്രെയ്നിലെ കാർക്കീവിൽ റഷ്യൻ അതിർത്തിയിലേക്ക് ദൗത്യസംഘത്തെ അയച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി ഹര്ഷ്വര്ധന് ശൃംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ചേർന്നുകിടക്കുന്ന കാർക്കീവിലെ അതിർത്തിയിലേക്ക് സംഘത്തെ അയച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഹാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പ്രഥമപരിഗണന. ഈ പ്രദേശങ്ങളിലെ സ്ഥിതിയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. റഷ്യൻ, യുക്രെയ്ൻ അംബാസഡർമാരെ വിളിച്ചു സംസാരിച്ചു. സംഘർഷ മേഖലകളിൽനിന്ന് വിദ്യാർഥികളെ എത്രയുംപെട്ടെന്ന് സുരക്ഷിതമായി കടത്തിവിടണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
യുക്രെയ്നിലെ ഇന്ത്യക്കാരില്‍ 60 ശതമാനം പേരെയും ഒഴിപ്പിച്ചു. 12000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രെയ്ന് വിട്ടു. വ്യോമസേനാവിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ രക്ഷൗദൗത്യത്തില്‍ പങ്കെടുക്കും. സി 17 വിമാനം ബുധനാഴ്ച റുമാനിയയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.