21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പാസഞ്ചറും യാത്രാ ഇളവുമില്ല ; കൊള്ള തുടർന്ന്‌ റെയിൽവേ
Kerala

പാസഞ്ചറും യാത്രാ ഇളവുമില്ല ; കൊള്ള തുടർന്ന്‌ റെയിൽവേ

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ ലഭിച്ചതോടെ ജനജീവിതം സാധാരണനിലയിലേക്ക്‌ മാറിയിട്ടും യാത്രാ ഇളവ്‌ പുനഃസ്ഥാപിക്കാതെ റെയിൽവേ. നിർത്തലാക്കിയ ജനറൽ കോച്ചുകൾ ആരംഭിക്കാൻ റെയിൽവേ ബോർഡ്‌ നിർദേശിച്ചിട്ടും ചുരുങ്ങിയ ചെലവിൽ ഹ്രസ്വദൂരയാത്രയ്‌ക്കായി രാജ്യത്തെ ലക്ഷങ്ങൾ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകളും മുതിർന്ന പൗരരുടേതുൾപ്പടെയുള്ള യാത്രാ ഇളവുകളും പുനഃസ്ഥാപിച്ചില്ല.

കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിൽ 2020 മാർച്ചുമുതലാണ്‌ യാത്രാ ഇളവുകൾ റെയിൽവേ റദ്ദാക്കിയത്‌. മുതിർന്നവർ ഉൾപ്പെടെ 53 വിഭാഗത്തിനാണ്‌ 25 മുതൽ 75 ശതമാനംവരെ യാത്രാ ഇളവുള്ളത്‌. രോഗികൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നീ വിഭാഗത്തിന്‌ മാത്രമാണ്‌ നിലവിൽ ഇളവ്‌. പൊലീസ് മെഡൽ ജേതാക്കൾ, പ്രദർശനമേളകൾക്ക്‌ പോകുന്ന കർഷകർ, കലാകാരന്മാർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, കായികമേളകളിൽ പങ്കെടുക്കുന്നവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, മാധ്യമപ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്കും ഇളവില്ല.പാസഞ്ചറുകളാകട്ടെ ഉയർന്ന നിരക്കിൽ എക്‌സ്‌പ്രസ്‌ ട്രെയിനായാണ്‌ സർവീസ്‌ നടത്തുന്നത്‌. കോവിഡിന്റെ പേരിലാണ്‌ ഇളവുകൾ റദ്ദാക്കിയതെങ്കിലും സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയായാണ് ഇതെന്നാണ്‌ ആക്ഷേപം. സ്വകാര്യ ട്രെയിനുകളിൽ പാസുകളോ യാത്രാ ഇളവുകളാേ ഇല്ല. രാജ്യത്ത്‌ കൂടുതൽ ട്രെയിൻ റൂട്ടുകൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളിലാണ്‌ റെയിൽവേ. നിർത്തിവച്ച പാചകവാതക സബ്‌സിഡി കാര്യത്തിലെന്നതുപോലെ യാത്രാ ഇളവിലും വ്യക്തത വരുത്താതെ ഒളിച്ചുകളിക്കുകയാണ്‌ കേന്ദ്ര സർക്കാർ.

ഉടൻ വേണം പാസഞ്ചറുകൾ
പാസഞ്ചർ ട്രെയിനുകൾ എത്രയുംവേഗം പുനരാരംഭിക്കണണമെന്ന്‌ റെയിൽവേ പാസഞ്ചർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാർ വൈകരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇളവ്‌ പുനഃസ്ഥാപിക്കണം
മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ റെയിൽവേ ഉടൻ പുനഃസ്ഥാപിക്കണമെന്ന്‌ സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ എല്ലാ റെയിൽവേ സ്‌റ്റേഷനിലും വയോജനങ്ങൾ ധർണ നടത്തിയിരുന്നു. വീണ്ടും ശക്തമായ സമരം ആരംഭിക്കുമെന്ന്‌ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ പറഞ്ഞു.

Related posts

“മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം’: കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ

Aswathi Kottiyoor

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

സ്‌പെഷ്യൽ സ്‌കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox