കണിച്ചാര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഭരണ സമിതി എടുത്ത തീരുമാനം അട്ടിമറിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാരുടെ വാര്‍ഡുകളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിക്ഷേധ സമരം ഒരാഴ്ച പിന്നിട്ടതോടെയാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപനെ കണ്ടത്. സമരം അവസാനിപ്പിക്കുന്നതിനായി സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കൊണ്ടുള്ള സമരങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.
തങ്ങള്‍ പങ്കെടുക്കാത്ത ഭരണ സമിതി യോഗത്തിന്റെ മിനുട്‌സ് ഉടന്‍ നല്‍കണമെന്നും ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇരുന്നൂറോളം പേജുള്ള മിനുറ്റിസിന്റെ കോപ്പി തയ്യാറാക്കാന്‍ സമയം വരുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഭരണ സമിതി അംഗങ്ങളെ അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ലിസമ്മ മംഗലത്ത്, ജോജന്‍ എടത്താഴെ, മറ്റ് പഞ്ചായത്തംഗങ്ങളായ സുരേഖ സജി, ജിഷാ സജി, സുനി ജസ്റ്റിന്‍ എന്നിവരാണ് സെക്രട്ടറിയെ കണ്ടത്. സമരം ഒത്തുതീര്‍ക്കാന്‍ സെക്രട്ടറിയും പ്രസിഡണ്ടും തയ്യാറാവണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും പഞ്ചായത്ത് അംഗം ജോജന്‍ എടത്താഴെ പറഞ്ഞു.
previous post