25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ ചെ​യ്യു​ന്നു; നോ​ക്കു​കൂ​ലി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി
Kerala

തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ ചെ​യ്യു​ന്നു; നോ​ക്കു​കൂ​ലി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി

സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി. ഈ ​രം​ഗ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ വി​ക​സ​ന​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ നി​ര​വ​ധി കാ​ല​ങ്ങ​ളാ​യി ഒ​രേ​കാ​ര്യം ത​ന്നെ ചെ​യ്യു​ന്നു​വെ​ന്ന് നോ​ക്കു​കൂ​ലി അ​ട​ക്ക​മു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ സൂ​ചി​പ്പി​ച്ച് അ​ദ്ദേ​ഹം​പ​റ​ഞ്ഞു. ന​യ​രേ​ഖ​യി​ല്‍ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ചും പ​റ​യു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ന​യ​രേ​ഖ​യ്ക്കു പു​റ​ത്തു​ള്ള കാ​ര്യ​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ന​യ​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വൈ​കു​ന്നേ​രം നാ​ലി​നാ​രം​ഭി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​ത​ര​ണം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ആ​റാ​യി. ക​ശു​വ​ണ്ടി, ക​യ​ര്‍ അ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യെ​ക്കു​റി​ച്ച് കേ​ര​ളം മേ​നി ന​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗു​ണ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം; പുറത്താവുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ

Aswathi Kottiyoor

ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ളു​ക​ളി​ൽ ഹി​ജാ​ബ് നി​രോ​ധി​ച്ചു

Aswathi Kottiyoor

കോവിഡ് പ്രതിരോധം: കേരളത്തിന് 240 കോടി, ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം………..

Aswathi Kottiyoor
WordPress Image Lightbox