22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യഴാഴ്ച
Iritty

ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യഴാഴ്ച

ഇരിട്ടി: ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലെൻസ് ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം വ്യാഴാഴ്ച്ച രാവിലെ വള്ളിത്തോട് സ്‌കൈ പാരഡൈസിൽ സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്ജ് അധ്യക്ഷതവഹിക്കും. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, ലെൻസ് ഫെഡ് ജില്ലാ പ്രസിഡന്റ് പ്രസീജ്കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ലെൻസ് ഫെഡ് സംസ്ഥാന ജോ.സെക്രട്ടറി എ.കെ. ജയചന്ദ്രൻ മുഖ്യഭാഷണം നടത്തും.മേഖലയിലെ ആറ് യൂണിറ്റുകളിൽ നിന്നായി 150തോളം അംഗങ്ങളും അവരുടെ കീഴിലെ ജീവനക്കാരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾപത്ര സമ്മേളനത്തിൽ പറഞ്ഞു. ഇരിട്ടി, ഉളിക്കൽ, അങ്ങാടിക്കടവ്, പേരാവൂർ, മട്ടന്നൂർ ഈസ്റ്റ്, മട്ടന്നൂർ വെസ്റ്റ് എന്നീ യൂണിറ്റുകളിൽ കമ്മിറ്റികൾ നിലവിൽ വന്നു. ലെൻസ് ഫെഡ്ഭാരവാഹികളായ സാജുജോർജ്ജ്, പി.വി. ഉണ്ണികൃഷ്ണൻ, ഡേവിഡ് ജോസഫ്, സി.എം. പ്രേമരാജൻ എന്നിവർ പത്ര സമ്മേളനത്തിൽപങ്കെടുത്തു.

Related posts

വീടിന്റ താക്കോൽ കൈമാറ്റം നടത്തി………….

Aswathi Kottiyoor

പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി.

Aswathi Kottiyoor

ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ മലയോരത്തും സൗകര്യം

Aswathi Kottiyoor
WordPress Image Lightbox