21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​ര​ജാ​ഥ: വി.​ഡി.​സ​തീ​ശ​ൻ
Kerala

കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​ര​ജാ​ഥ: വി.​ഡി.​സ​തീ​ശ​ൻ

“വി​നാ​ശ​ക​ര​മാ​യ കെ-​റ​യി​ൽ വേ​ണ്ട, കേ​ര​ളം വേ​ണം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സം​സ്ഥാ​ന കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​മ​ര​ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി.

കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​ര​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ജാ​ഥ​യാ​ണി​തെ​ന്ന് ണെ​ന്ന്കാ​സ​ർ​ഗോ​ഡ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ-​റെ​യി​ൽ ത​യാ​റാ​ക്കി​യ ഡി​പി​ആ​ർ അ​ബ​ദ്ധ പ​ഞ്ചാം​ഗ​മാ​ണ്. സാ​മൂ​ഹ്യ- പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സി​ൽ​വ​ർ ലൈ​നി​നു​വേ​ണ്ടി ആ​ദ്യം ഡി​പി​ആ​ർ ത​യാ​റാ​ക്കു​ക, പി​ന്നീ​ട് പ​ഠ​നം ന​ട​ത്തു​ക എ​ന്ന ത​ല​തി​രി​ഞ്ഞ രീ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 329 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ എം​ബാ​ങ്ക്മെ​ന്‍റും 200 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മ​തി​ലും കെ​ട്ടി​യാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ​ഞ്ച​രി​ക്കും? ഇ​ത് വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ളം എ​ന്തെ​ന്ന​റി​യാ​ത്ത ഫ്രാ​ൻ​സി​ലെ ക​മ്പ​നി ത​യാ​റാ​ക്കി​യ വി​ശ​ദ പ​ദ്ധ​തി​രേ​ഖ അ​ടി​സ്ഥാ​ന​മാ​ക്കി കെ-​റെ​യി​ൽ നി​ർ​മി​ച്ചാ​ൽ കേ​ര​ളം ബാ​ക്കി​യു​ണ്ടാ​കി​ല്ല. സം​സ്ഥാ​ന സ​മ​ര​ജാ​ഥ 24 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ എ​ത്തു​മ്പോ​ൾ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ഹാ​സം​ഗ​മ​മാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ര​ജാ​ഥ​യു​ടെ പ​താ​ക വി.​ഡി. സ​തീ​ശ​നി​ൽ​നി​ന്ന് ജാ​ഥാ ക്യാ​പ്റ്റ​ൻ എം.​പി. ബാ​ബു​രാ​ജ് ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​പി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ, ജാ​ഥാ മാ​നേ​ജ​ർ ടി.​ടി. ഇ​സ്മ​യി​ൽ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, മു​ൻ എം​എ​ൽ​എ​മാ​രാ‍​യ എം.​സി. ക​മ​റു​ദ്ദീ​ൻ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ൻ​എ​പി​എം ദേ​ശീ​യ ക​ൺ​വീ​ന​ർ സ​ഞ്ജ​യ് മം​ഗ​ള ഗോ​പാ​ൽ, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ടി.​വി. രാ​ജേ​ന്ദ്ര​ൻ, വി.​കെ. ര​വീ​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, ജോ​ൺ ജോ​സ​ഫ്, ജോ​ൺ പെ​രു​വ​ന്താ​നം, പ്ര​ഫ. കു​സു​മം ജോ​സ​ഫ്, അ​സീ​സ് മ​രി​ക്കെ, സി.​എ. യൂ​സ​ഫ്, കെ.​കെ. സു​രേ​ന്ദ്ര​ൻ, ഷൈ​ല കെ. ​ജോ​ൺ, ഹ​നീ​ഫ് നെ​ല്ലി​ക്കു​ന്ന്, ബ​ദ​റു​ദീ​ൻ മാ​ടാ​യി, മി​നി കെ. ​ഫി​ലി​പ്പ്, അ​ബ്ദു​ൾ​ഖാ​ദ​ർ ച​ട്ട​ഞ്ചാ​ൽ, ശ​ര​ണ്യ രാ​ജ്, സി.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഉ​ദു​മ പാ​ല​ക്കു​ന്നി​ൽ​നി​ന്ന് പ്ര​യാ​ണ​മാ​രം​ഭി​ക്കു​ന്ന ജാ​ഥ കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ൾ​ക്കു​ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​യ്യ​ന്നൂ​രി​ൽ സ​മാ​പി​ക്കും.

Related posts

പതിനേഴുകാരിക്ക് ലഹരിമരുന്നു നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനം; എട്ടു പേർ പിടിയിൽ.*

Aswathi Kottiyoor

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; പ്രതികൾക്ക് ജാമ്യം

Aswathi Kottiyoor

ഇന്ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വാർഷികം

Aswathi Kottiyoor
WordPress Image Lightbox