24.1 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ഭൂമി തരംമാറ്റൽ ; അപേക്ഷ തീർപ്പാക്കാൻ 990 അധിക തസ്‌തിക
Kerala

ഭൂമി തരംമാറ്റൽ ; അപേക്ഷ തീർപ്പാക്കാൻ 990 അധിക തസ്‌തിക

ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീർപ്പ്‌ കൽപ്പിക്കുന്നതിന് 990 അധിക തസ്‌തിക‌ സൃഷ്ടിക്കും. ആറുമാസത്തേക്ക്‌ 18 ജൂനിയർ സൂപ്രണ്ട്‌ (ജെഎസ്‌)താൽക്കാലിക തസ്‌തിക സൃഷ്ടിച്ച്‌ നിയമനം നടത്തി. വില്ലേജ്‌ ഓഫീസർ, ഹെഡ്‌ ക്ലർക്ക്‌, റവന്യു ഇൻസ്‌പെക്ടമാരിൽ അർഹരായ 18 പേർക്കാണ്‌‌ ഉദ്യോഗക്കയറ്റം നൽകിയത്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌, മലപ്പുറം ആർഡി ഓഫീസുകളിൽ ഇവർ‌ ചുമതലയേൽക്കും.

51 താലൂക്കിൽ ഒരു ക്ലർക്ക്, മൂന്ന്‌ സർവേയർ എന്നിങ്ങനെ അധിക ജീവനക്കാരെയും നിയമിക്കും. ഭൂമി തരംമാറ്റൽ ആറുമാസത്തിനകം തീർപ്പാക്കുന്ന കർമപദ്ധതിയാണ് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. 1,12,539 അപേക്ഷ‌യാണ് തീർപ്പാകേണ്ടത്. 819 ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ, 153 സർവേയർ അധിക തസ്തിക സൃഷ്ടിക്കാനും നടപടി പുരോഗമിക്കുന്നു.

Related posts

കെട്ടിടാവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനം ഒരുങ്ങുന്നു

Aswathi Kottiyoor

യൂറോകപ്പ് റോമിലേക്ക്, ഇം​ഗ്ലണ്ടിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം സ്വന്തമാക്കി ഇറ്റലി.

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ: ഒ​രു കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox