യുക്രെയ്നുമേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. പണം അടയ്ക്കാന്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കാനാവില്ല.ഡിസ്നി സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല. റഷ്യന്‍ ആര്‍ടി, സ്പുട്നിക് സേവനങ്ങള്‍ക്ക് ‘മെറ്റ’യും നിയന്ത്രണമേർപ്പെടുത്തി. ജോര്‍ജിയ, മോള്‍ഡോവ ഒഴികെയുള്ള രാജ്യങ്ങളില്‍ കസീനോകളില്‍ റഷ്യക്കാർക്ക് വിലക്ക്. റഷ്യയിലേക്കുള്ള കാര്‍ ഇറക്കുമതി ജനറല്‍ മോട്ടോര്‍സ് നിരോധിച്ചു. ഇന്ധന നിക്ഷേപങ്ങളില്‍ നിന്ന് ഷെല്‍, ബിപി, ഇക്വിനോര്‍ കമ്പനികള്‍ പിന്മാറി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങളും നടത്തില്ല. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളെയും രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളിൽ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല. ചാപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബുകൾക്ക് നഷ്ടപ്പെടും