26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍
Kerala

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

കണ്ണൂര്‍> സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമീഷനംഗം അംഗം റെനി ആന്റണി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും ഗൗരവമുള്ളതാണ്. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമീഷന്‍ വിലയിരുത്തി. ഇടുക്കി സ്വദേശി ടോം ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നിര്‍ദേശം.

Related posts

ഡോ.എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി

Aswathi Kottiyoor

മോഫിയ ഭർത്താവിന്റെ കരണത്തടിച്ചു, സിഐ ‌ കയർത്തു; ആത്മഹത്യ നീതി കിട്ടാതായപ്പോൾ’.

Aswathi Kottiyoor

ആധാര്‍, വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാംപ് നാളെ*

Aswathi Kottiyoor
WordPress Image Lightbox