20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല്‌ കേന്ദ്രമന്ത്രിമാർ ഉക്രയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക്‌
Kerala

രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല്‌ കേന്ദ്രമന്ത്രിമാർ ഉക്രയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക്‌

ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിമാർ ഉക്രയ്‌നിന്റെ അയൽ രാജ്യങ്ങളിലേക്ക് പോകും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ പോകുന്നത്‌.

ഹർദീപ് സിങ്‌ പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വി കെ സിങ്‌ എന്നിവരാണ് പോകുന്നത്. അതേസമയം, ഉക്രയ്‌നിലെ തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്‌തു.

സമാധാന ചർച്ചയ്ക്ക് ഉക്രയ്‌ൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കീവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. റഷ്യൻ സേന വളഞ്ഞ കിയവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

Related posts

മാനവീയം വീഥിയിൽ പി ഭാസ്കരൻ നൂറാം ജന്മദിനാഘോഷ പരിപാടികൾ : ‘ഓർക്കുക വല്ലപ്പോഴും’ സ്മൃതി സായാഹ്നം.

Aswathi Kottiyoor

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

Aswathi Kottiyoor

സെന്‍ ‍സെക്‌സില്‍ 600 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റ് 17,700 പോയന്റിന് താഴെ.

Aswathi Kottiyoor
WordPress Image Lightbox