21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തെ ഒന്നാമതെത്തിച്ചത്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍: എന്‍ എസ് മാധവന്‍
Kerala

കേരളത്തെ ഒന്നാമതെത്തിച്ചത്‌ ഇടതുപക്ഷ സര്‍ക്കാരുകള്‍: എന്‍ എസ് മാധവന്‍

കേരളത്തെ പല മേഖലകളിലും ഒന്നാമത്‌ ‌എത്തിച്ചത്‌ ഇടതുപക്ഷ സർക്കാരുകളാണെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. മറൈൻഡ്രൈവിൽ അഭിമന്യു നഗറിൽ ചരിത്ര–-ചിത്ര–-ശിൽപ്പ പ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1956നുമുമ്പ്‌ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിൽ അവസാന പത്തിലായിരുന്നു കേരളത്തിന്റെ സ്ഥാനം. എന്നാൽ, ഇന്ന്‌ ഏത്‌ സൂചികയെടുത്ത്‌ നോക്കിയാലും ആദ്യത്തെ മൂന്ന്‌ സ്ഥാനങ്ങളിലുണ്ട്‌. ആ മാറ്റത്തിന്റെ തുടക്കം കുറിച്ചത്‌ 1957ലെ ഇ എം എസ്‌ മന്ത്രിസഭയാണ്‌. ഭൂപരിഷ്‌കരണം തുടങ്ങിവച്ചതും അതിൽനിന്നുള്ള കിരണങ്ങളുമാണ്‌ ഇന്നത്തെ കേരളത്തെയും വിശ്വപ്രസിദ്ധമായ കേരള മാതൃകയെയും സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളന നഗരിയിൽ ജനങ്ങൾക്കായി തുറക്കുന്ന ആദ്യത്തെ വേദിയായ അഭിമന്യു നഗറിലായിരുന്നു പ്രദർശനം. ജനതയുടെ പോരാട്ടചരിത്രത്തിന്റെ നാൾവഴികൾ ആവേശമുണർത്തുന്ന പ്രതിരൂപങ്ങളാക്കി ഒരുക്കിയ പ്രദർശനം കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ ക്ഷേമ വികസന നിലപാടുകളുടെ നേർസാക്ഷ്യങ്ങളും ഒരുക്കുന്നു.
ശെൽവരാജ്, പ്രേമൻ കുഞ്ഞിമംഗലം, ശ്യാം, ശ്രീനിവാസൻ അടാട്ട്, ശീലാൽ, ബിനേഷ്, ഹരി, റിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആറുദിവസംകൊണ്ട് ശിൽപ്പങ്ങൾ തയ്യാറാക്കിയത്. പോളിഫോം, മെറ്റൽപ്പൊടി എന്നിവ ഉപയോഗിച്ചാണ് ജീവസ്സുറ്റ മാർക്‌സ്-, എംഗൽസ്, ലെനിൻ ശിൽപ്പം നിർമിച്ചത്.

ബി ആനന്ദക്കുട്ടനാണ് പ്രദർശനം സംവിധാനം ചെയ്തത്. പത്തനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപിക ഡോ. എ രേണു പ്രദർശന വിഷയങ്ങളുടെ ഗവേഷണവും രചനയും നിർവഹിച്ചു.

കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വി സലീം സ്വാഗതം പറഞ്ഞു. മന്ത്രി പി രാജീവ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, എസ് ശർമ, സി എം ദിനേശ്‌മണി, കെ ചന്ദ്രൻപിള്ള, എം സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഷാരോണ്‍ മരിച്ചത് കാമുകി കൊടുത്ത ജൂസ് കുടിച്ചിട്ടോ?; അശ്വിന്റെ ജീവനെടുത്തതും ആ അജ്ഞാതജൂസ്‌.

Aswathi Kottiyoor

റോഡുകളുടെ അവസ്ഥ എ.ഐ കാമറക്ക്​ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി

Aswathi Kottiyoor

പരിസ്ഥിതി ദിനത്തിൽ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും

Aswathi Kottiyoor
WordPress Image Lightbox