24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
Kelakam

കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.


കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ ദിശ 2022 കർമ്മ പദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ അധ്യക്ഷനായ സമ്മേളനത്തിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യുകയും, ചുങ്കക്കുന്ന് ഫൊറോനാ വികാരി ഫാ ജോയി തുരുത്തേൽ കർമ്മ പദ്ധതി ദിശ-22 പ്രകാശനം ചെയ്യുകയുംചെയ്തു. മേഖല ഡയറക്ടർ ഫാ കുര്യൻ വാഴയിൽ ആമുഖപ്രഭാഷണവും, അസി. ഡയറക്ടർ ഫാ ജിതിൻ ഇടച്ചിലാത്ത് പ്രതിഭകളെ ആദരിക്കുകയും, ചെയ്തു. സെക്രട്ടറി, വിനീഷ് മഠത്തിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ആൻമരിയ കളത്തിൽ, ജോ.സെക്രട്ടറി സാനിയ കാരക്കാട്ട്, കോർഡിനേറ്റർ മെൽബിൻ കല്ലടയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് പതാക വന്ദനവും നടന്നു. മേഖല അനിമേറ്റർ, സി മേഴ്‌സിൻ എസ്.എച്ച്, ട്രഷറർ വിമൽ കൊച്ചുപുരക്കൽ പരിപാടികൾക്ക് നേതൃത്വം നൽകുകയുംചെയ്തു. ചുങ്കക്കുന്ന് മേഖലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Related posts

പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി

Aswathi Kottiyoor

സ്മാർട്ട് ടീച്ചർ@സ്മാർട്ട് സ്കൂൾ- കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐടി പരിശീലനം നൽകി.

Aswathi Kottiyoor

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

Aswathi Kottiyoor
WordPress Image Lightbox