24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും
Uncategorized

യുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും

യുക്രെയിൻ ആക്രമണത്തെത്തുടർന്നു ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിൽ ആദ്യ സംഘം ഇന്നു ഉച്ചയോടെ രാജ്യത്തു മടങ്ങിയെത്തും. സംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാരാണ് ഉള്ളത്. റൊമാനിയ വഴി രണ്ടു വിമാനത്തിൽ ആ‍യിട്ടാണ് ഇവർ ഇന്ത്യയിലേക്കു തിരിച്ചിട്ടുള്ളത്. ഹംഗറി വഴിയുള്ള രക്ഷാപ്രവർത്തനവും ഇന്നു തുടങ്ങും.

അതേസമയം, യുദ്ധം കടുത്തതോടെ ഇതുവരെ യുക്രെയിനിൽനിന്നു പോരാൻ കഴിയാത്തവർ കടുത്ത ആശങ്കയിലാണ്. ആദ്യമൊക്കെ അധികൃതരുമായി സന്പർക്കവും ആശയവിനിമയവും ഉണ്ടായിരുന്ന പലർക്കും ഇപ്പോൾ അതു സാധിക്കുന്നില്ല എന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കുറെയേറെ ഇന്ത്യൻ വിദ്യാർഥികൾ രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്.

അതേസമയം, കടുത്ത തണുപ്പും മറ്റും വിദ്യാർഥികൾക്കു കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്ന് എങ്ങനെയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ എന്തു ത്യാഗം സഹിക്കാനും തയാറായിട്ടാണ് വിദ്യാർഥികൾ നിൽക്കുന്നത്. പലരും സാധനങ്ങളൊക്കെ തയാറാക്കി ഏതു നിമിഷവും യാത്രയ്ക്കു പുറപ്പെടാനായി ഒരുങ്ങിയിരിക്കുകയാണ്. അധികൃതരുടെ വിളി ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. പലരും ശേഖരിച്ചുവച്ചിരുന്ന ഭക്ഷണ സാധനങ്ങളൊക്കെ തീരാറായതാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്നം.

Related posts

ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ, 123.56 കോടിയുടെ വിറ്റുവരവ്, സാധനങ്ങൾ വാങ്ങിയത് 26 ലക്ഷം പേർ

Aswathi Kottiyoor

പോയേ, നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?’: മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് ഗോവിന്ദൻ

Aswathi Kottiyoor

ഭർതൃഗൃഹത്തിൽ 24 കാരി തൂങ്ങിമരിച്ച സംഭവം, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പൊലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox