യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയയന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടറില്‍ ഇതുവരെ 1,428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.