24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ നടത്തി
Iritty

സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ നടത്തി

ഇരിട്ടി : ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംസ്ഥാന യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന അത്ലറ്റിക്സ് കായിക പരിശീലന പരിപാടിയായ സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ പടിയൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തി. 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളെ ഗ്രാമം, നഗരം, തീരദേശം, പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി പരിശീലനം നൽകുകയാണ് ലക്ഷ്യമിടുന്നത്. കണ്ണൂർ ജില്ലയിൽ പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ മാത്രമാണ് പരിശീലനകേന്ദ്രം. ഓരോജില്ലയിൽ നിന്നും 30 കുട്ടികൾ എന്ന നിലയിൽ 180 കുട്ടികളെ പദ്ധതിയുടെ ഭാഗമാകും.മികച്ച കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഇവർക്ക് കായിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലനം നൽകും.
ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് 9 മാസത്തെ പരിശീലനമാണ് നൽകുക. തുടർന്ന് ഓരോ കേന്ദ്രത്തെയും 10 കുട്ടികൾ വീതമുള്ള മൂന്ന് ബാച്ചുകളാക്കി തിരിക്കും. സമ്മർ ക്യാമ്പുകൾ ഏപ്രിൽ , മെയ് മാസങ്ങളിൽ നടക്കും. ഇവരുടെ പുരോഗതി വിലയിരുത്തി പരിശീലനത്തിൽ വേണ്ട മാറ്റങ്ങളും വരുത്തും. സ്‌കൂളിൽ നടന്ന സെലക്ഷൻ നടപടികൾക്ക് സംസ്ഥാന യുവജന കാര്യാലയം സ്പോർട്സ് കോ ഓഡിനേറ്ററും വോളിബോൾ പരിശീലകനുമായ കെ. പ്രമോദാണ് നേതൃത്വം നൽകി

Related posts

ഉളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച

Aswathi Kottiyoor

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പി ടി എ ഭാരവാഹികൾ

Aswathi Kottiyoor

ആറളം ഫാമിലെ ആനകളെ കാട്ടിലേക്ക് തുരത്തൽ – കാട് കടത്തിയവ ആന മതിൽ പൊളിച്ച് വീണ്ടും ഫാമിലെത്തി

Aswathi Kottiyoor
WordPress Image Lightbox