സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടെന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഫേസ്ബുക്ക് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസമായി യുക്രെയ്നിനുമേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ ഫേസ്ബുക്കിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.