26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കെട്ടിടങ്ങൾക്ക്‌ ഗ്രീൻ റേറ്റിങ്‌ ; വൈദ്യുതി നിരക്കിലും നികുതിയിലും ഇളവ്‌
Kerala

കെട്ടിടങ്ങൾക്ക്‌ ഗ്രീൻ റേറ്റിങ്‌ ; വൈദ്യുതി നിരക്കിലും നികുതിയിലും ഇളവ്‌

ഹരിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക്‌ നികുതിയിലും വൈദ്യുതി നിരക്കിലും ഇളവ്‌. 50 ശതമാനംവരെ ഇളവ്‌ നൽകുമെന്ന്‌ മന്ത്രിസഭ അംഗീകരിച്ച മാനദണ്ഡങ്ങളിൽ പറയുന്നു. കെട്ടിടങ്ങളെ ഏക കുടുംബ വാസഗൃഹങ്ങൾ, അപ്പാർട്ട്മെന്റുകൾ, വ്യാവസായിക കെട്ടിടങ്ങൾ, മറ്റ് വിഭാഗം എന്നിങ്ങനെ തിരിച്ചാകും ഗ്രീൻ റേറ്റിങ്‌ അനുവദിക്കുക. നിലവിലെ കെട്ടിടങ്ങൾക്കും ബാധകമാക്കും. വിവിധ സർട്ടിഫിക്കേഷനുകളുടെ അടിസ്ഥാനത്തിൽ കെട്ടിടങ്ങൾക്ക് എ, ബി ഗ്രേഡിങ്ങും നൽകും.

ഗ്രേഡ് എ പരിധിയിലെ നാലു വിഭാഗത്തിന് നികുതിയിൽ 50 ശതമാനവും ഗ്രേഡ് ബിയിൽ 25 ശതമാനവും ഇളവുണ്ടാകും. ഉത്തരവിന് ശേഷമുള്ള പുതിയ കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും ഇളവ്‌. ഗ്രേഡ് എയിലെ കെട്ടിടങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒരു ശതമാനവും ബിയിൽ അരശതമാനവും ഇളവ്‌ ലഭ്യമാകും. വെെദ്യുതി നിരക്കിൽ ഗ്രേഡ് എയ്ക്ക് പത്ത്‌ ശതമാനവും ബിയിൽ അഞ്ച്‌ ശതമാനവുമാണ് ഇളവ്. ഈ ആനുകൂല്യം ഹരിത കെട്ടിടമായി മാറ്റിയവയ്‌ക്കും പുതുതായി നിർമിക്കുന്നവയ്‌ക്കും ബാധകമാണ്‌. ഗ്രേഡ് എ, ബി റേറ്റിങ്‌ ലഭിക്കുന്ന കെട്ടിടങ്ങൾക്ക് സർക്കാർ ഇൻസെന്റീവും ലഭിക്കും. ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷന് എംപാനൽഡ് കൺസൾട്ടന്റ് മുമ്പാകെ അനുബന്ധരേഖകൾ സഹിതം അപേക്ഷിക്കണം. രണ്ടുവർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി.

Related posts

*ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*

Aswathi Kottiyoor

ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു |

Aswathi Kottiyoor

പ്രധാനമന്ത്രി ഇന്ന്‌ കൊച്ചിയിൽ ; വന്ദേഭാരത്, വാട്ടർ മെട്രോ ഫ്ലാഗ്‌ഓഫ്‌ നാളെ

Aswathi Kottiyoor
WordPress Image Lightbox