ഇരിട്ടി: കാക്കയങ്ങാട് ടൗണിൽ അടുത്തകാലത്തായി ഏർപ്പെടുത്തിയ നോ പാർക്കിംഗ് സംവിധാനം പുനഃപരിശോധിക്കണമെന്ന് എസ്എൻഡി പി കാക്കയങ്ങാട് ശാഖായോഗം അധികൃതരോട് ആവശ്യപ്പെട്ടു. കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി ടൗണിൽ സീബ്രാ ലൈൻ ഏർപ്പെടുത്തണം. കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് ചെറുവാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് ഇവിടുത്തെ നോ പാർക്കിംഗ് സംവിധാനം ഉള്ളത്. പ്രായമായവരോ സ്ത്രീകളോ ഇത്തരം സ്ഥലങ്ങളിൽ നിർത്തിയിട്ടുപോയാൽ വൻ പിഴയാണ് പോലീസ് ഈടാക്കുന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ടൗൺ മുറിച്ചുകടക്കുന്നതിനായി സീബ്രാ ലൈൻ സംവിധാനം ഇല്ലാത്തതുമൂലം പ്രായമായവരും സ്ത്രീകളും കുട്ടികളും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഇക്കാര്യത്തിൽ സത്വര നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ.കെ. കുട്ടപ്പൻ, കെ. ഗോപി, .സി.കെ. ദാമോദരൻ, സതി എന്നിവർ പ്രസംഗിച്ചു .
previous post