23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്‌ സന്തോഷകേരളം: മുഖ്യമന്ത്രി
Kerala

നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്‌ സന്തോഷകേരളം: മുഖ്യമന്ത്രി

നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾ സന്തോഷകേരളം രൂപപ്പെടുത്താനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു ദിനാചരണവും റവന്യു അവാർഡ്‌ വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

യാന്ത്രികമായ മാറ്റങ്ങൾക്കപ്പുറം ജനോന്മുഖമായ നവീകരണമാണ്‌ കാലം ആവശ്യപ്പെടുന്നത്‌. ദശാബ്ദങ്ങളായി കൈവശമുള്ള ഭൂമിക്ക്‌ രേഖയില്ലാതെ വിഷമിക്കുന്നവർ ഇപ്പോഴുമുണ്ട്‌. കഴിഞ്ഞ സർക്കാർ 1,11,077 പട്ടയം വിതരണം ചെയ്‌തു. നൂറുദിന കർമദിന പദ്ധതിയിൽ 12,000 പട്ടയം വിതരണം ചെയ്യാനാണ്‌ ഈ സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 15,000 പട്ടയം വിതരണം ചെയ്യാനായി. സർക്കാരിന്റെ ഒന്നാം വാർഷികത്തിനുമുമ്പായി ബാക്കിയുള്ളവർക്കും പട്ടയം നൽകണം. രണ്ടാം നൂറുദിന പദ്ധതിയിൽ 13,600 പട്ടയം നൽകാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. സംസ്ഥാനത്ത്‌ മൂന്നര ലക്ഷം ഭൂരഹിതർ ഉണ്ടെന്നാണ്‌ കണക്ക്‌. ഇവർക്ക്‌ മൂന്നു സെന്റുവീതം ഭൂമി നൽകാൻ 10,500 ഏക്കർ ഭൂമി വേണ്ടിവരും. ലാൻഡ്‌ ബോർഡുകളുടെ പരിഗണനയിലുള്ള മിച്ചഭൂമി കേസുകൾ തീർപ്പായാൽ 8200 ഏക്കർ ഭൂമി വിതരണത്തിന്‌ ലഭ്യമാകും. നിലവിൽ 162 ഏക്കർ ഭൂമി വിതരണത്തിന്‌ തയ്യാറാണ്‌. ഭൂമി കൈവശാവകാശരേഖ നൽകുന്നതിലും ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിലും സമയബന്ധിത നടപടി വേണം.
എൺപത്തൊമ്പത്‌ വില്ലേജിൽ ഡിജിറ്റൽ സർവേ നടപടി പൂർത്തിയായി. 27 ഇടത്ത് നടപടി പുരോഗമിക്കുന്നു. 1550 വില്ലേജിൽ ഡിജിറ്റൽ സർവേക്ക്‌ 570 കോടിയുടെ ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 339 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. അപേക്ഷകളിൽ തീരുമാനം വൈകിപ്പിക്കുന്നതും അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതും അഴിമതിയുടെ പട്ടികയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു
മികച്ച കലക്ടർമാർക്കും റവന്യു ഓഫീസുകൾക്കുമുള്ള അവാർഡുകൾ മുഖ്യമന്ത്രി നൽകി. മറ്റ്‌ അവാർഡുകൾ റവന്യുമന്ത്രിയും മറ്റു മന്ത്രിമാരും സമ്മാനിച്ചു.റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, അഹമ്മദ് ദേവർകോവിൽ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, റവന്യു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

Related posts

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഗാസയിൽ പരിക്കേറ്റവരിൽ പകുതിയും സ്‌ത്രീകളും 
കുട്ടികളും: ഡബ്ല്യുഎച്ച്‌ഒ

Aswathi Kottiyoor

ഇന്ന് ലോക മാതൃദിനം……..

WordPress Image Lightbox