28.1 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • മലയോര മേഖലയിൽ യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല
Kottiyoor

മലയോര മേഖലയിൽ യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല


കേളകം: കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്നതുൾപ്പെടെയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയത്.

ദീർഘദൂര സർവീസുകളടക്കം നിർത്തലാക്കിയവയിൽപ്പെടും. ലോക്ഡൗണിൽ നിർത്തലാക്കിയ ഈ സർവീസുകൾ ഒന്നും കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചില്ല. നേരത്തെ മാനന്തവാടിയിൽനിന്ന്‌ പാൽച്ചുരം വഴി 30 ഓളം സർവീസുകളുണ്ടായിരുന്നതാണ്. അരമണിക്കൂർ ഇടവിട്ട് ബസുകളുണ്ടായിരുന്നു.

ഇപ്പോഴത് 20-ഓളമായി കുറഞ്ഞു. ബളാൽ, ചീക്കാട്, പയ്യന്നൂർ, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് തുടങ്ങാത്തവയിലേറെയും. ലോക്‌ഡൗണിനുശേഷം എട്ട്‌ സർവീസുകൾ മാത്രമാണ് ചുരംവഴി കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചിരുന്നത്.അടക്കാത്തോട് ശാന്തിഗിരി സർവീസും മുടങ്ങിയവയിൽ ഉൾപ്പെടുന്നു. മറ്റു ബസുകൾ സർവീസ് നടത്താത്ത അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവീസും പുനരാരംഭിച്ചിട്ടില്ല. കൊളക്കാട് വഴി ഉണ്ടായിരുന്ന ട്രിപ്പ് പുനരാരംഭിക്കാത്തത് മാതൃഭൂമി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത് തുടങ്ങിയിരുന്നു. വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.

അത്യാവശ്യം മാനന്തവാടി-കോട്ടയം സർവീസ്

രാത്രി 7.45-ന് മാനന്തവാടിയിൽനിന്നും കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പുനരാരംഭിക്കാത്തതിൽ പ്രധാനം. രാത്രി 8.30-ന്‌ കേളകത്തെത്തുന്ന ഈ ബസിനെ എറണാകുളത്തും മറ്റു ജില്ലകളിലും ഉപരിപഠനം നടത്തുന്നവരടക്കം മലയോരജനത ഏറെ ആശ്രയിക്കുന്നതാണ്. മലയോരത്തുനിന്ന്‌ തൃശ്ശൂർ വഴി സർവീസ് നടത്തുന്ന ഏക ബസും ഇതായിരുന്നു. കൊട്ടിയൂർ-ഇരിട്ടി-തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശ്ശൂർ-മുവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവീസാണിത്. വൈകീട്ട് 5.20-ന് കോട്ടയത്തുനിന്ന്‌ പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.

മാനന്തവാടി ഡിപ്പോയിൽത്തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവീസ് പുനരാരംഭിച്ചിട്ടില്ല. തിരിച്ച് രാവിലെ 4.30 ഓടെ ഇരിട്ടിയിലും ആറോടെ മാനന്തവാടിയിലും എത്തുന്ന ഈ സർവീസിനെ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗൂഡല്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നതാണ്. ഈ സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Related posts

പാലുകാച്ചിപ്പാറയിലെ പ്രകൃതി സൗന്ദര്യം അസ്വദിച്ച് വിനോദ സഞ്ചാരികൾ

Aswathi Kottiyoor

കൊട്ടിയൂരിൽ തീർഥാടക തിരക്ക്‌

Aswathi Kottiyoor

പാൽച്ചുരം ബോയ്സ് ടൌൺ റോഡ് ; നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox