24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ്വര്‍ണവില വര്‍ധിച്ചു
Kerala Uncategorized

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും വര്‍ധിപ്പിച്ചു. വലിയ വര്‍ധനവാണ് റഷ്യ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് രാവിലെ 85 രൂപ ഉയര്‍ന്ന് 4685 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ ആഗോള തലത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 125 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വര്‍ധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണവില പവന് ആയിരം രൂപ വര്‍ദ്ധിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നത്. 4600 രൂപയിലാണ് ഇന്നലെ സ്വര്‍ണം വിപണനം നടന്നത്.

Related posts

ഉടുമ്പൻചോലയിൽ മണിയാശാൻ………

അങ്കണവാടികൾ അടിപൊളി; പഠനം രസിച്ച് കുഞ്ഞുങ്ങൾ

Aswathi Kottiyoor

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിന് അച്ഛന്‍ മകനെതിരെ പൊലീസില്‍ പരാതി നല്‍കി;ഇരുമ്പുവടി കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് കൊന്ന് മകന്‍

Aswathi Kottiyoor
WordPress Image Lightbox