പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 52 കോടി രൂപയുടെ പ്രവർത്തനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ.ആശുപത്രിയുടെ സ്ഥലം സംരക്ഷിക്കാൻ സാധിക്കാത്ത പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിസ്സംഗതക്കെതിരെയാണ് സമരമെന്ന് പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സമരം ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.