24.5 C
Iritty, IN
October 5, 2024
  • Home
  • Delhi
  • ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി
Delhi

ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി



ന്യൂഡൽഹി > ഉക്രയ്‌നിലേക്ക്‌ ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ്‌ തിരികെ വിമാനം പോന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് കുടുങ്ങി കിടക്കുന്നു. 18000 ത്തോളം ഇന്ത്യക്കാരാണ്‌ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്നത്‌. യുദ്ധസാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഉക്രയ്‌നില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറുകയാണ്‌ റഷ്യ. ക്രമറ്റോസ്‌ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്‌പും സ്‌ഫോ‌ടനവും. യുദ്ധം യുക്രൈന്‍ ജനതയോടെല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു. സൈനിക നടപടി അനിവാര്യമെന്നും യുക്രൈന്‍ ആയുധം വെച്ച് കീ‍ഴടങ്ങണമെന്നും പുടിന്‍ പറഞ്ഞു. സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഐക്യരാ‌ഷ്‌ട്രസഭ അടിയന്തര യോഗം ചേരുകയാണ്.

Related posts

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Aswathi Kottiyoor

കുട്ടികള്‍ക്ക് കൊവാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി……..

Aswathi Kottiyoor

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച ഡൽഹിയിൽ തുടരണം.*

Aswathi Kottiyoor
WordPress Image Lightbox