24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും
Iritty

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം വാർഷിക മഹോത്സവം ഇന്ന് നടക്കുന്ന ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. പുഴയെ ഗംഗയായി സങ്കല്പിച്ചുകൊണ്ട് നിരവധി ഭക്തജനങ്ങൾ ചിരാതുകളിൽ ദീപം തെളിയിച്ചു ആരതിയുഴിഞ്ഞ് നദിയിൽ സമർപ്പിച്ചു. 24 ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആറാട്ട് എഴുന്നള്ളിപ്പും,ആറാട്ടും നടക്കും. 12 മണിക്ക് കൊടിയിറക്കിന് ശേഷം അന്നപ്രാസാദ ഊട്ടോടെ ഉത്സവം സമാപിക്കും.

Related posts

ഇരിട്ടി – കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു – കെ എസ് ടി പി റോഡ് വൻ അപകടഭീഷണിയിൽ

Aswathi Kottiyoor

മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച………..

Aswathi Kottiyoor
WordPress Image Lightbox