ബാർ ഹോട്ടലുകളിൽ ലോക്ഡൗണിനു ശേഷമുള്ള മദ്യവില്പനയുടെ വിറ്റുവരവു നികുതി നിബന്ധനകൾക്ക് വിധേയമായി അഞ്ചു ശതമാനമായി കുറച്ചു നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തു ശതമാനമായിരുന്നതാണ് പകു തിയാക്കിയത്. ബാർ ഹോട്ടലുകളിലൂടെയുള്ള മദ്യവില്പനയുടെ വിറ്റുവരവ് നികുതി ഏകീകരിക്കുന്നതിന്റെ ഭാഗമായാണിത്.
ബാർ ഹോട്ടലുകൾക്കും ഷോപ്പുകൾക്കും ആദ്യഘട്ട ലോക്ഡൗണിന് ശേഷം 2020 മേയ് 22 മുതൽ ഡിസംബർ 21 വരെയും രണ്ടാംഘട്ട ലോക്ക്ഡൗണിനു ശേഷം 2021 ജൂണ്‍ 15 മുതൽ 2021 സെപ്റ്റംബർ 25 വരെയുമുള്ള വിറ്റുവരവ് നികുതിയാണ് കുറയ്ക്കുന്നത്.