22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ കുതിപ്പ്‍
Kerala

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ കുതിപ്പ്‍

തമിഴ്നാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്ക് വന്‍മുന്നേറ്റം. ആകെയുള്ള 21 കോര്‍പറേഷനിലും ഡി.എം.കെ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്. കോണ്‍ഗ്രസും സി.പി.എമ്മും ഭേദപ്പെട്ട പ്രകടനം നടത്തി. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല.

വോട്ടെണ്ണല്‍ പുരോഗമിക്കവേ 21 കോര്‍പറേഷനുകളിലെ 77 വാര്‍ഡില്‍ ഡി.എം.കെയാണ് മുന്നില്‍. മുന്‍സിപ്പിലാറ്റികളിലെ 302 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 1449 വാര്‍ഡിലും ഡി.എം.കെ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ കോര്‍പറേഷനുകളിലെ 9 വാര്‍ഡിലും മുനിസിപ്പാലിറ്റികളിലെ 90 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 385 വാര്‍ഡിലും മാത്രമാണ് ലീഡ് ചെയ്യുന്നത്
കോണ്‍ഗ്രസ് കോര്‍പറേഷനുകളിലെ 7 വാര്‍ഡിലും മുന്‍സിപ്പാലിറ്റികളിലെ 19 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 77 വാര്‍ഡിലുമാണ് മുന്‍പിലുള്ളത്. ബി.ജെ.പി കോര്‍പറേഷനില്‍ ഒരു വാര്‍ഡിലും മുന്‍സിപ്പാലിറ്റികളിലെ 4 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 29 വാര്‍ഡിലുമാണ് മുന്നേറുന്നത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, പിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാക്കാനായില്ല.

കോയമ്പത്തൂര്‍ കോര്‍പറേഷനിലെ വാര്‍ഡില്‍ ഉള്‍പ്പെടെ സി.പി.എം 14 സീറ്റില്‍ വിജയിച്ചു. വിവിധ മുനിസിപ്പാലിറ്റികളിലായി ഇതിനകം 21 സീറ്റുകളില്‍ വിജയിച്ചതായി എസ്.ഡി.പി.ഐ അറിയിച്ചു. കോയമ്പത്തൂരില്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് പ്രതിഷേധമുണ്ടായി. വോട്ടിനായി പണ വിതരണം നടന്ന കോയമ്പത്തൂര്‍ കോര്‍പറേഷനിലെ ഫലം കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഫെബ്രുവരി 19നായിരുന്നു വോട്ടെടുപ്പ്. 21 കോർപറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 489 ടൗൺ പഞ്ചായത്തുകളിലുമായി 12,500ലധികം വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.<

Related posts

കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ്..; ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കി ഗവർണർ

Aswathi Kottiyoor

ചെറിയ ലഹരി ഉപയോഗം കുറ്റമല്ലാതാക്കാൻ നീക്കം.

Aswathi Kottiyoor

തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox