മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിലയം പരിപാടിയുടെ ഭാഗമായി ഗാന്ധിപ്രതിമ സ്ഥാപിക്കുന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 27-ന് നടക്കുന്ന ഗാന്ധിസദസ്സ് കെ. സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യും. കെ. കെ. ശൈലജ എം. എൽ. എ. അധ്യക്ഷത വഹിക്കും. മുംബൈ മണിഭവൻ ഗാന്ധിമ്യൂസിയം സെക്രട്ടറി സജീവ് പി. രാജൻ, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ. അനിതാ വേണു തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ കൃഷ്ണകുമാർ കണ്ണോത്ത്, എൻ. സി. ശശിധരൻ, പി. വി. ദിനേശൻ, കെ. ജയൻ, ഇ. വി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
previous post