21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൂട്ടിക്കലിന്റെ കണ്ണീരൊപ്പി സിപിഐ എം; 25 വീടുകൾക്ക്‌ നാളെ തറക്കല്ലിടും
Kerala

കൂട്ടിക്കലിന്റെ കണ്ണീരൊപ്പി സിപിഐ എം; 25 വീടുകൾക്ക്‌ നാളെ തറക്കല്ലിടും

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്കായി സിപിഐ എം നിർമിച്ചുനൽകുന്ന വീടുകൾക്ക്‌ വ്യാഴം വൈകിട്ട്‌ നാലിന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തറക്കല്ലിടും. ഏന്തയാറിൽ ഇ എം എസ്‌ നഗറിലാണ്‌ 25 വീടുകൾ നിർമിക്കുന്നത്‌. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌, സഹകരണമന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ പങ്കെടുക്കും.

കഴിഞ്ഞ ഒക്‌ടോബറിൽ കൂട്ടിക്കലിലും കൊക്കയാറിലും ദുരന്തത്തിൽപൊലിഞ്ഞത്‌ 23 ജീവനുകളാണ്. നിരവധി പേരുടെ വീടടക്കം സകലതും ഒലിച്ചുപോയി. കൂട്ടിക്കലിനെ മലവെള്ളപ്പാച്ചിൽ തകർത്തെറിഞ്ഞു. മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയവരെ സഹായിക്കാൻ സിപിഐ എം ഏറ്റെടുത്ത മഹത്തായ ദൗത്യത്തിന്റെ ഭാഗമാണ്‌ വീട്‌ നിർമാണം. ദുരന്തസമയത്തും തുടർന്നുള്ള ദിവസങ്ങളിലും സിപിഐ എം നേതാക്കളും പ്രവർത്തകരും കൈമെയ്‌ മറന്ന്‌ നാടിനുവേണ്ടി പ്രവർത്തിക്കാനിറങ്ങിയിരുന്നു. കൂട്ടിക്കലിൽരണ്ടേക്കർ 10 സെന്റ് സ്ഥലം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി വിലകൊടുത്ത് വാങ്ങി. ഈ വലിയ ദൗത്യത്തിൽ ജില്ലയിലെ പാർടി അംഗങ്ങൾ, വർഗബഹുജന സംഘടനകൾ എന്നിവർ തങ്ങളുടേതായ വിഹിതം നൽകിയിരുന്നു.

Related posts

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

എസ്.എസ്.എൽ.സി സേ പരീക്ഷ

Aswathi Kottiyoor

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും; ഹോം ഡെലിവറി 30 ശതമാനം വിലക്കുറവോടെ

Aswathi Kottiyoor
WordPress Image Lightbox