ഇരിട്ടി: യുവജനങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു സമൂഹ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നും കോവിഡ് കാലഘട്ടത്തിൽ നിരവധി സാമൂഹിക സേവനങ്ങൾ ചെയ്ത ഇരിട്ടി എസ്എൻഡിപി യൂണിയനിലെ യൂത്ത് മൂവ്മെന്റ് വനിതാസംഘം പ്രവർത്തകരുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. ഇരിട്ടി എസ്എൻഡിപി യൂണിയൻ യൂത്ത് മൂവ്മെന്റ് വനിതാസംഘം കൺവെൻഷൻ യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ, മലബാർ കോഡിനേറ്റർ അരയാക്കണ്ടി അർജുൻ, വൈസ് പ്രസിഡന്റ് രജീഷ്, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാരി ടീച്ചർ , വൈസ് പ്രസിഡണ്ട് ഷീബ ടീച്ചർ, സെക്രട്ടറി സംഗീത വിശ്വനാഥൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നിർമലാ അനിരുദ്ധൻ, ഇരിട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ, ഡയറക്ടർ കെ. എം. രാജൻ, വനിതാസംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ചന്ദ്രമതി ടീച്ചർ, ഓമന വിശ്വംഭരൻ, സി. രാമചന്ദ്രൻ, രാജേഷ് കൊട്ടിയൂർ എന്നിവർ സംസാരിച്ചു.
previous post