24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഓപ്പറേഷന്‍ സൈലന്‍സ് പൊടിപൊടിച്ചു; പിടിച്ചെടുത്തത് ഒരു കോടിക്കടുത്ത്
Kerala

ഓപ്പറേഷന്‍ സൈലന്‍സ് പൊടിപൊടിച്ചു; പിടിച്ചെടുത്തത് ഒരു കോടിക്കടുത്ത്

വാഹനങ്ങളില്‍ ശബ്ദ, രൂപം മാറ്റുന്നവരെയും അമിതവേഗക്കാരെയും കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ സൈലന്‍സ് സംസ്ഥാനത്ത് നടത്തിയത് വ്യാപക പരിശോധന. നിരവധി പേര്‍ക്കെതിരെയാണ് ഇതിനകം പരിശോധനയില്‍ എംവിഡി നടപടിയെടുത്തത്.

നിയമലംഘകരില്‍ നിന്നും ഒരാഴ്ച കൊണ്ട് ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതില്‍ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിത വേഗത്തിനുമാണ്. ജില്ലകളിലുടനീളം നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ യാത്രം ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി.

ഫെബ്രുവരി 14 മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുന്നത്. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക. ഹാന്‍ഡില്‍ ബാര്‍ മാറ്റുക. അനധികൃത രൂപ മാറ്റം വരുത്തല്‍ എന്നിവയ്ക്കെതിരെയും നടപടിയെടുക്കും. ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ മികച്ച സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

Aswathi Kottiyoor

കുന്നോത്ത് ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് പുതിയ ഡി.ഡി.ഇ മാർ, 10 ഡി.ഇ.ഒ മാർ

Aswathi Kottiyoor
WordPress Image Lightbox