21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം
Kerala

സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം

ഉൽപ്പാദന–- വിപണന മേഖലയിൽ കോവിഡ്‌ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ഹാന്റെക്‌സിന്‌ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഹാന്റെക്‌സിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിനു നെയ്‌ത്തുകാർക്ക്‌ വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്‌ ധനസഹായം അനുവദിച്ചത്‌. അടച്ചുപൂട്ടൽ വിപണന മേഖലയെ തകർത്തതോടെ ഹാന്റെക്‌സിന്റെ വാർഷിക വിറ്റുവരവ്‌ പകുതിയിലേറെ കുറയുകയും നെയ്‌ത്തുകാർക്ക്‌ തൊഴിൽദിനങ്ങളിൽ ഇടിവുണ്ടാവുകയും ചെയ്‌തിരുന്നു. തുടർന്ന്‌ വ്യവസായ വകുപ്പിന്റെ നിർദേശാനുസരണം ഹാന്റെക്‌സ്‌ സമർപ്പിച്ച പുനരുദ്ധാരണ പദ്ധതി അംഗീകരിച്ചാണ് സഹായം. പ്രവർത്തനരഹിതമായ തറികളിൽ ഉൽപ്പാദനം ആരംഭിക്കാനുള്ള പ്രവർത്തന മൂലധനം, ഹാന്റെക്‌സ്‌ അടച്ചുതീർക്കാനുള്ള പിഎഫ്‌, ഇഎസ്‌ഐ കുടിശ്ശിക തീർക്കൽ, വിരമിച്ച ജീവനക്കാർക്ക്‌ ആനുകൂല്യം വിതരണം എന്നിവയ്‌ക്കായാണ്‌ തുക ചെലവഴിക്കുക.

ഷർട്ടുകളിലൂടെ 20 കോടി
ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലക്ഷ്യമിട്ട്‌ വിദേശ നിർമിത മെഷീനുകളുടെ സഹായത്തോടെയുള്ള ഗാർമെന്റ്‌ യൂണിറ്റുകളാണ്‌ ഹാന്റെക്‌സ്‌ പുതുതായി സ്ഥാപിക്കുന്നത്‌. പരുത്തി തുണിയിൽ പുറത്തിറക്കിയ ‘കമാൻഡോ’, ലിനനിലെ ‘റോയൽ മിന്റ്‌’ ഷർട്ടുകൾ വിപണിയിൽ ഇതിനകം തരംഗമായി. മാസം 10,000 ഷർട്ടുകളുടെ ഉൽപ്പാദനം ലക്ഷ്യമിടുന്ന പുതിയ ഗാർമെന്റ്‌ യൂണിറ്റുകളിലൂടെമാത്രം 20 കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. സംസ്ഥാനത്തെ 86 ഷോറൂമിലൂടെയാണ്‌ ഇവ വിറ്റഴിക്കുന്നത്‌.

ഉൽപ്പന്നങ്ങളിൽ കൈത്തറി മുദ്ര
കൈത്തറി ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ‘കേരള കൈത്തറി മുദ്ര’ ഹാന്റെക്‌സ്‌ ഉൽപ്പന്നങ്ങളിൽ പതിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്‌. സർക്കാർ ജീവനക്കാർ ബുധനാഴ്‌ചകളിൽ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവ്‌ കൈത്തറി വിപണിയിൽ ഉണർവായി. ഓൺലൈൻ മാർക്കറ്റിങ്‌ വിപുലമാക്കും. മൊബൈൽ വിൽപ്പന യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു.

Related posts

കാർഷിക സംരംഭകത്വ പ്രോത്സാഹനത്തിനായുള്ള ഡി.പി.ആർ ക്ലിനിക്കുമായി വൈഗ മേള ശനിയാഴ്ച മുതൽ

Aswathi Kottiyoor

വ്യോമസേനയില്‍ അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളും

Aswathi Kottiyoor

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടി​ന് വി​ല​ക്ക്:

Aswathi Kottiyoor
WordPress Image Lightbox