31.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും
Kerala

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം. ( kozhikode beach shops open today evening )കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി.

കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു. തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.

Related posts

ദുർബല വിഭാഗത്തിന് നിയമ പരിരക്ഷ ഉറപ്പാക്കണം: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉമേഷ് ഉദയ് ലളിത്

Aswathi Kottiyoor

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor

സുസജ്ജം; സദാ സേവന സന്നദ്ധം എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS )

Aswathi Kottiyoor
WordPress Image Lightbox